ഫേസ്ബുക്കിന് ബദൽ വേണം; ആനന്ദ് മഹീന്ദ്ര

 

ഫേസ്ബുക്കിനൊരു ബദൽ വേണം നിലപാട് വ്യക്തമാക്കി ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ്. യുവസംരംഭകർക്ക്​ കിടിലൻ ഒാഫർ നൽകി കൊണ്ടാണ് ആനന്ദ് മഹീന്ദ്ര ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു സോ​ഷ്യ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്ലാ​റ്റ്ഫോം ഉ​യ​ർ​ന്നു​വ​രാ​നു​ള്ള സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകള്‍ രൂപീകരിക്കുന്നതിനു സജ്ജമായി മുന്നോട്ട് വന്നാല്‍ സാമ്പത്തികമായി സഹായിക്കാമെന്നാണ് ട്വിറ്റ് വഴി ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. എക്കണോമിസ്റ്റ്’ എന്ന മാസികയുടെ ചിത്രത്തിനു ഒപ്പമാണ് ആനന്ദിന്റെ ട്വീറ്റ്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ രൂപീകരിക്കാനാണ്  നിര്‍ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഫേസ്ബുക്കിന്റെ സ്വീകാര്യത ചോദ്യചിഹ്നമായ സാഹചര്യത്തിലാണ് ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റ് ശ്രദ്ധ നേടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*