യുഎഇ സൈബര്‍ ക്രിമിനലുകള്‍ തട്ടിയത് 75,000 കോടി രൂപ

 

 

ദുബായ്: യുഎഇ സൈബര്‍ ക്രിമിനിലുകളുടെ വിളയാട്ടഭൂമിയായി മാറുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം രാജ്യത്തുനിന്നും സൈബര്‍ കുറ്റവാളികള്‍ തട്ടിയതെന്ന് കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം യുഎഇയിലെ 37 ലക്ഷത്തില്‍പരം ജനങ്ങള്‍ തട്ടിപ്പിനിരയായതായി സൈബര്‍ കുറ്റകൃത്യങ്ങളുടെ നിരീക്ഷണ ഏജന്‍സിയായ നോര്‍ട്ടണ്‍ മിഡില്‍ ഈസ്റ്റിന്റെ തമീം തൗഫിക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് വെളിപ്പെടുത്തി. യുഎഇയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ 52 ശതമാനം പേരും സൈബര്‍ ക്രിമിനലുകളുടെ ചതിക്കുഴികളില്‍പ്പെട്ടെന്നും അദ്ദേഹം കണക്കുകള്‍ നിരത്തുന്നു. ഓരോ 48 മണിക്കൂറിനുള്ളിലും ഒരു സൈബര്‍ തട്ടിപ്പെങ്കിലും നടക്കുന്നു. ഓരോ തട്ടിപ്പിലും കോടികളാണ് നഷ്ടമാകുന്നത്. പാസ്‌വേര്‍ഡുകള്‍ ഒരിക്കലെങ്കിലും ഏതെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടുമായി പങ്കുവയ്ക്കുന്നവരാണ് ഇരകളില്‍ 45 ശതമാനവും.
സമൂഹമാധ്യമങ്ങളില്‍ കളിക്കുന്നതിനാലാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതെന്ന് ഇരകളില്‍ 74 ശതമാനവും സമ്മതിച്ചതായി ഇതുസംബന്ധിച്ച് നോര്‍ട്ടന്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. പാസ്‌വേര്‍ഡുകള്‍ തട്ടിയെടുക്കുന്ന ക്രിമിനലുകള്‍ അവ കണ്ടെത്താനാവാത്ത രേഖകളിലാക്കിയശേഷം ഇരകളെ വീണ്ടും തട്ടിപ്പിനിരയാക്കിയ സംഭവങ്ങളും ധാരാളം. ഇരകളില്‍ 21,549 പേര്‍ 18 വയസിനും 25 വയസിനും മധ്യേ പ്രായമുള്ളവര്‍. അതായത് വീഡിയോ ഗെയിമുകളിലും സമൂഹമാധ്യമങ്ങളിലും കളിക്കുന്ന പ്രായം, സമൂഹമാധ്യമങ്ങളുടെ അമിതമായ ഉപയോഗം സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വഴിമരുന്നിടുന്നുവെന്നും തമിം തൗഫിക് ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*