മോഡലായിരുന്ന നിനക്കെന്തു പ്രശ്‌നം, സഹോദരനൊപ്പം സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഷമി ചോദിച്ചു; ഹസിന്‍ ജഹാന്‍

Mohamad Shami and his wife Hasim jahan
Mohamad Shami and his wife Hasim jahan

അയാള്‍ എന്നെ സഹോദരന്റെ മുറിയിലേക്ക് തള്ളിയിട്ട് പുറത്തു നിന്നു വാതില്‍ പൂട്ടി……

 

ഷമി തന്നോട് ചെയ്തത് ഒരു ഭര്‍ത്താവും ഒരിക്കലും ചെയ്യില്ലാത്ത ക്രൂരതയാണെന്നു ഹസിന്‍ ജഹാന്‍. ഹസിന്റെ പരാതിയില്‍ ഷമിക്കും കുടുംബത്തിനുമെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസുകള്‍ എടുത്തതിനു പിന്നാലെയാണ് കൂടുതല്‍ ഗൗരവതരമായ ആരോപണങ്ങള്‍ ഹസിന്‍ നടത്തുന്നതെന്നു ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ അമ്രോഹയിലുള്ള അവരുടെ വീട്ടില്‍വച്ച്, ഷമി എന്നെ നിര്‍ബന്ധപൂര്‍വം അയാളുടെ സഹോദരന്റെ മുറിയില്‍ കയറ്റി പുറത്തു നിന്നു പൂട്ടി. സഹോദരനൊപ്പം ഞാന്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു ആവശ്യം. അന്നയാള്‍ എന്നോട് പറഞ്ഞത്, നീയൊരു മോഡല്‍ അയിരുന്നില്ലേ, ഇതൊന്നും നിന്നെ ബാധിക്കില്ലല്ലോ എന്നാണ്. അയാളുടെ ചേട്ടനായ ഹസീബ് ആ മുറിയില്‍ ഉണ്ടായിരുന്നു. അയാള്‍ എന്നെ മോശമായ രീതിയില്‍ സ്പര്‍ശിക്കാന്‍ തുടങ്ങി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. അങ്ങനെയാണ് ആ മുറിയില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞത്; ഹസിന്‍ ജഹാന്റെ വാക്കുകളായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷമിക്ക് ഒരു പാകിസ്താനി പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഷമി സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തിട്ടുണ്ടെന്നും ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ശ്രീലങ്കയില്‍ ഇന്ത്യ പര്യടനം നടത്തിയ സമയം ഈ പെണ്‍കുട്ടി ഷമിക്കൊപ്പം ഉണ്ടായിരുന്നുവെന്നും ഹസിന്‍ പറയുന്നു. താനും ഷമിയും തമ്മില്‍ നടത്തിയ ഒരു ടെലിഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡും കഴിഞ്ഞ ദിവസം ഹസിന്‍ പുറത്തു വിട്ടിരുന്നു. ടീമിനൊപ്പം പര്യടനത്തിനുപോകും അതാതു സ്ഥലങ്ങളിലുള്ള ലൈംഗിക തൊഴിലാളികളുമായി ഷമി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഹസിന്‍ പറയുന്നു.

മുഹമ്മദ് ഷമിക്കെതിരേ താന്‍ പരാതി നല്‍കിയതിനു പിന്നാലെ തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം വിളിച്ച് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെടുകയാണെന്നു ഹസിന്‍ ജഹാന്‍ പറഞ്ഞു. പക്ഷേ, ഞാനെന്തിനവരെ കേള്‍ക്കണം? ഷമി എന്നോട് ചെയ്‌തോണ്ടിരുന്ന ദ്രോഹങ്ങളെല്ലാം ഞാന്‍ ഈ ബന്ധുക്കളോട് തന്നെ പലതവണ പറഞ്ഞിട്ടുണ്ട്, പക്ഷേ ആരും ഒന്നും എനിക്കു വേണ്ടി ചെയ്തില്ല. പകരം, നീയൊരു പെണ്ണല്ലേ, എല്ലാം സഹിക്ക് എന്നായയിരുന്നു പറഞ്ഞത്, പിന്നെ ഇപ്പോള്‍ ഞാനവരെ എന്തിനാണ് കേള്‍ക്കേണ്ടത്? ഹസിന്‍ ചോദിക്കുന്നു.

മോഡലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചിയര്‍ലീേേഡഴ്‌സില്‍ ഒരാളുമായിരുന്ന ഹസിനെ 2014 ല്‍ ആണ് ഷമി പരിചയപ്പെടുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഹസിന്‍ നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്നു. ആ ബന്ധം പിരിഞ്ഞിരുന്നു. രണ്ടുകുട്ടികളില്‍ ഒരാള്‍ ഇപ്പോള്‍ ഹസിനൊപ്പവും മറ്റൊരാള്‍ പഠിക്കുകയുമാണ്. ഷമിക്കും ഹസിനും കൂടി രണ്ടര വയസുള്ള മറ്റൊരു കുട്ടിയുമുണ്ട്.

തന്നെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം ഒഴിവാക്കി ഒരു ബോളിവുഡ് താരത്തെ വിവാഹം കഴിക്കണമെന്നായിരുന്നു ഷമിയുടെ മോഹം എന്നും നേരത്തെ ഹസിന്‍ ആരോപിച്ചിരുന്നു. ഷമിക്ക് രണ്ടുമുഖങ്ങളുണ്ട്. അയാള്‍ എന്നോട് അതിക്രൂരമായാണ് പെരുമാറിയിരുന്നത്. എപ്പോഴും ഉപദ്രവം. വിവാഹം കഴിഞ്ഞതു മുതല്‍ തുടങ്ങിയതാണ്. അയാള്‍ കാരണം എനിക്ക് എല്ലാം നഷ്ടമായി, മോഡലിംഗ് കരിയര്‍, ജോലി; എല്ലാം; ഹസിന്‍ പറയുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഷമി നിഷേധിക്കുകയാണ്. ഇവയില്‍ ഒന്നെങ്കിലും തെളിയിക്കാനും ഹസിനെ വെല്ലുവിളിക്കുന്നു. മാനസികമായ എന്തോപ്രശ്‌നം ഹസിന് ഉണ്ടെന്നാണ് ഷമി ആരോപിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*