ബൈജൂസ്‌ ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്

 

കൊച്ചി : കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ പഠന സഹായിയായ ബൈജൂസ് ലേണിങ് ആപ്പ് മലയാളത്തിലേയ്ക്ക്. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്‍റെ സിലബസ് അനുസരിച്ചു ആറുമുതല്‍ പന്ത്രണ്ടു വരെയുള്ള പാഠങ്ങളാണ് ലേര്‍ണിങ് ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗജന്യമായോ ഏതെങ്കിലും സംഘടനകളുമായോ ചേര്‍ന്ന് വിദ്യാര്‍ഥികളിലേയ്ക്ക് എത്തിക്കുമെന്ന് ആപ്പിന്‍റെ സ്ഥാപകനും സി ഇ ഒയുമായ ബൈജു രവീന്ദ്രന്‍ പറഞ്ഞു.സയന്‍സ്, ഗണിതശാസ്ത്രം വിഷയങ്ങളാണ് ഇപ്പോള്‍ പഠനസഹായി ഉള്ളത്. ഒന്നര കോടി ഉപയോക്താക്കളാണ്  ആപ്പിനുള്ളത്. കുട്ടികളുടെ കഴിവിന് അനുസരിച്ചു വ്യക്തിഗതമായ പഠനസാഹചര്യം സൃഷ്ടിക്കുകയും അവരുടെ കഴിവിനും രീതിയ്ക്കും അനുസരിച്ചു പഠിക്കുന്നതിനു അവസരമൊരുക്കുകയുമാണ് പഠനസഹായിയിലൂടെ ചെയ്യുന്നതെന്നു ബൈജു പറഞ്ഞു. കുട്ടികള്‍ നിത്യവും 53 മിനിട്ട് സമയം ആപ്പ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആപ്പിനെക്കുറിച്ചു കൂടുതല്‍ അറിയുന്നതിന് സംസ്ഥാനത്ത് സ്റ്റുഡന്‍റ് കണക്ട് സെന്‍ററുകള്‍ ആരംഭിക്കും. ആപ്പ് ഉപയോഗിക്കുന്നതില്‍ 75 ശതമാനം പേരും ഇന്ത്യയുടെ ചെറിയ പട്ടണങ്ങളില്‍ നിന്നുള്ളവരാണ്. 1700 കോടി രൂപയാണ് നിലവില്‍ നിക്ഷേപിച്ചിട്ടുള്ളത്. അമേരിക്ക,ചൈന തുടങ്ങി രാജ്യങ്ങളില്‍ നിന്ന് നിക്ഷേപകര്‍ ഉണ്ട്. മലയാളിയുടെ ആദ്യ ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ബൈജൂസ് ലേണിംഗ് ആപ്. നാളെയാരംഭിക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ബൈജു രവീന്ദ്രന്‍സംസാരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*